കര്‍ഷക സമരം: രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു: കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ ചര്‍ച്ച വീണ്ടും വിഫലം. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
അതേ സമയം സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതുള്പ്പെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. രണ്ടു ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്നുതന്നെയാണ് ഇവരുടെ ആവശ്യം.
41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിസംബര്‍ എട്ടിന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും നടന്നത്. വൈദ്യുതി നിയന്ത്രണ ബില്‍ പിന്‍വലിക്കും, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ഇളവ് നല്‍കാമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെച്ചു.
എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല. സര്‍ക്കാര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ പഠിച്ച ശേഷം ജനുവരി നാലിന് വീണ്ടും ചര്‍ച്ചക്കെത്താം എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഇത് അഞ്ചാം തവണയാണ് ചര്‍ച്ച നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."