മൂന്നുമാസമായി റേഷന്‍ വാങ്ങുന്നില്ല: മുക്കാല്‍ ലക്ഷത്തോളം പേരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ മൂന്നു മാസമായി വാങ്ങാത്ത 70,000 പേരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് പുറത്താക്കി. ഇവരെ മുന്‍ഗണനേതര പട്ടികയിലേക്കാണ് മാറ്റുന്നത്. പുറത്താക്കിയവരുടെ പട്ടിക ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒഴിവാക്കിയവര്‍ക്ക് പരാതി നല്‍കാന്‍ അവസരം നല്‍കും. പരാതി ന്യായമണെങ്കില്‍ പട്ടികയില്‍ നിലനിര്‍ത്തും.
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനു വേണ്ടി ഒരു ലക്ഷത്തോളം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് ഇവരെ ഉള്‍പ്പെടുത്തും.
സ്ഥലത്തില്ലാത്തവര്‍, അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, അതിസമ്പന്നര്‍ എന്നിവരാണു മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശം വച്ചിരിക്കുന്നത്.
കേന്ദ്രം 1,54,800 പേരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 70000 പേര്‍ സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ ഇവര്‍ക്കുള്ള വിഹിതം കുറയ്ക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കി ബാക്കിയുള്ളവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."