പൊലിസിന് പുതിയ ഐ.ഡി കാര്‍ഡ്
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കുന്നതിനായി പൊലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു നല്കിയ അപേക്ഷാഫോമില്‍ മതം-ജാതി കൂടി ചോദിച്ചിരിക്കുന്നത് വിവാദമായി.
തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്നതിന് പൊലിസുകാരുടെ മതം-ജാതി എന്നിവ അറിയേണ്ടതിന്റെ ആവശ്യകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അപേക്ഷാഫോം പൊലിസുകാര്‍ക്കു വിതരണം ചെയ്തു കഴിഞ്ഞു.
എന്നാല്‍ തിരിച്ചറിയല്കാര്ഡുകള്ക്കായി ഏതു വകുപ്പില്‍ നല്കുന്ന അപേക്ഷകളിലും മതം-ജാതി എന്നിവ പൂരിപ്പിക്കേണ്ട കോളങ്ങള്‍ ഉണ്ടെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണു പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. പൊലിസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്കു പ്രത്യേകമായി നിര്‍മിക്കുന്ന തിരിച്ചറിയല്കാര്ഡിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ആസ്ഥാനത്തെ കംപ്യൂട്ടര്‍ സെല്ലില്‍ സൂക്ഷിക്കും. പൊലിസ് സംഘടനകളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. അപേക്ഷാ ഫോമില്‍ ആകെ 22 ചോദ്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. ഇതില്‍ ഏഴാമത്തെ ചോദ്യമായാണ് ജാതി-മതം എന്ന കോളമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."