41-ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് സൽമാൻ രാജാവിന്റെ ക്ഷണം
റിയാദ്: ജനുവരി അഞ്ചിന് നടക്കുന്ന 41-ാമത് ഗൾഫ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ തമീം അൽഥാനിക്ക് സഊദി ഭരണാധികാരി ഔദ്യോഗികമായി ക്ഷണിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ചൊവ്വാഴ്ച്ച സഊദി ടൂറിസം കേന്ദ്രമായ അൽ ഉലയിൽ വെച്ചാണ് ഉച്ചകോടി. 41-ാമത് ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിലിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിലെയും രാഷ്‌ട്ര തലവന്മാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പങ്കെടുക്കുമെന്ന് ഗള്‍ഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി നേരത്തെ തന്നെ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടി പ്രഖ്യാപിക്കുമെന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളിത്തമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സഊദി അറേബ്യക്ക് പുറമെ ഖത്തർ, യുഎഇ,കുവൈത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഗൾഫ് സഹകരണ കൗൺസിലിൽ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."