കാലിടറി ചാംപ്യന്‍മാര്‍
ചെന്നൈ: അഞ്ചാം സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിക്ക് വന്‍ തോല്‍വി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ഗോവയോട് പരാജയപ്പെട്ടത്. സ്വന്തം കാണികള്‍ക്ക് മുമ്പിലായിരുന്നു ചെന്നൈയിന്റെ തോല്‍വി.
12-ാം മിനുട്ടില്‍ സ്പാനിഷ് താരം എഡു ബേഡിയാണ് ഗോവക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം 53-ാം മിനുട്ടില്‍ ഫെറാന്‍ കോറോമിന്‍സ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിക്ക് ശേഷം ഗോള്‍ മടക്കാനായി ചെന്നൈയിന്‍ നന്നായി കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 60-ാ മിനുട്ടിന് ഷേശം ജെജെ അടക്കമുള്ള രണ്ട് താരങ്ങളെ ചെന്നൈയിന്‍ പിന്‍വലിച്ചു പകരക്കാരെ ഇറക്കിയെങ്കിലും ഗോള്‍ നേടാനായില്ല. 80-ാം മിനുട്ടില്‍ മോര്‍ട്ടാഡയാണ് ഗോവക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഇലി സബിയയാണ് ചെന്നൈയിന്റെ ആശ്വാസഗോള്‍ നേടിയത്.
ഇരുടീമും മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചെന്നൈയിന്് ഗോള്‍ നേടാന്‍ ആദ്യപകുതിയില്‍ മികച്ച ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ രണ്ടണ്ടു സുവര്‍ണാവസരങ്ങള്‍ അനിരുദ്ധ് ഥാപ്പ പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. ഗോവയും അറ്റാക്കിങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്.
ആദ്യ റൗണ്ടണ്ട് മത്സരത്തില്‍ ബെംഗളൂരു എഫ്.സിയോട് ചെന്നൈയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി 2-2ന്റെ സമനില വഴങ്ങിയ ശേഷമാണ് ഗോവ ചെന്നൈയിന്റെ തട്ടകത്തിലെത്തിയത്.
ഇന്ന് ബംഗളൂരു എഫ്.സി -ജംഷഡ്പുര്‍
അഞ്ചാം സീസണില്‍ ഇന്ന് ബംഗളൂരു എഫ്.സിയും ജംഷഡ്പുര്‍ എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ബംഗളൂരു എഫ്.സി രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു. മിക്കുവായിരുന്നു അന്ന് ബംഗളൂരുവിനായി വിജയഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ അപരാജിത കുതിപ്പ് നടത്തിയ ബംഗളൂരു ഫൈനലില്‍ വീഴുകയായിരുന്നു. ഇത്തവണയും മികച്ച നിരയുമായിട്ടാണ് ബംഗളൂരു എത്തിയിട്ടുള്ളത്. ജംഷഡ്പുര്‍ എഫ്.സിയും ഈ സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ചാണ് എത്തുന്നത്. 2-0 എന്ന സ്‌കോറിന് മുംബൈ സിറ്റിയെയാണ് ജംഷഡ്പുര്‍ പരാജയപ്പെടുത്തിയത്. പുതിയ സീസണില്‍ ഇരു ടീമുകള്‍ക്കും മികച്ച ടീമാണുള്ളത്. അനസ് എടത്തൊടിക ജംഷഡ്പുരില്‍നിന്ന് മാറിയതിന് ശേഷം ടിരിയും ഗെയ്ക്ക് വാര്‍ഡുമാണ് പ്രതിരോധം കാക്കുന്നത്. ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."