പ്രളയസെസിനെതിരായ ഹരജി: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: പ്രളയ സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്സാണ് ഹരജി സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സംസ്ഥാന സര്‍ക്കാറിനോടു നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിനും നഷ്ടപരിഹാര വിതരണത്തിനും തുക കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ ചില ഉല്പന്നങ്ങള്ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2019 ലെ ധനകാര്യ ബില്ലിലെ ക്ലോസ് 14 ല്‍ ഇക്കാര്യം വ്യക്തമാക്കുകയും സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം ലെവിയും സെസും ഏര്‍പ്പെടുത്താന്‍ ഭരണഘടനാപരമായി പാര്‍ലമെന്റിന് മാത്രമേ കഴിയൂവെന്നും സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."