ഇടമലയാര്‍ ആനവേട്ട: പ്രതി തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടു
കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതിയെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. കുട്ടമ്പുഴ സ്വദേശി വലിയ പറമ്പില്‍ തങ്കച്ച (53) നെയാണ് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. വനത്തിലെ നായാട്ടില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒളിവിലായിരുന്നു.
നാല് കേസുകളാണ് പ്രതിക്കെതിരേയുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കോതമംഗലം കോടതിയില്‍ ഹാജരായി മൂന്ന് കേസുകളില്‍ ജാമ്യമെടുത്ത് വീട്ടില്‍ പോയ പ്രതിയെ വനം വകുപ്പ് വീട് വളഞ്ഞാണ് പിടികൂടിയത്. 53 പ്രതികളുള്ള ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഇനി മൂന്ന് പേര്‍കൂടി പിടിയിലാകാനുണ്ട്.
സുധീഷ് ചന്ദ്രബാബു, ഭാര്യ കൊല്‍ക്കത്ത തങ്കച്ചി, ബോംബെ പൈ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. മറ്റൊരു കേസില്‍ അലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന സുധീഷ് ചന്ദ്രബാബുവിനെ അടുത്ത ദിവസം കോതമംഗലം കോടതിയില്‍ എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."