HOME
DETAILS
MAL
കവിയുടെ ജീവിതം
backup
October 06 2018 | 20:10 PM
മലയാളത്തിലെ ക്ഷുഭിത യൗവനെ ത്രസിപ്പിച്ചു നിര്‍ത്തിയ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാട് തന്റെ കവിതാജീവിതത്തെ ഓര്‍ത്തെടുത്തു സംസാരിച്ചത് വായിച്ചു. അറുപതിന്റെ നിറവിലും ബാലചാന്ദ്രന്‍ ഇപ്പോഴും കവിതയുടെ യുവത്വത്തില്‍ എന്തുകൊണ്ടു തുടരുന്നുവെന്ന അതിശയങ്ങള്ക്കുള്ള മികച്ച മറുപടി കൂടിയായിരുന്നു ആ എഴുത്ത്.
ചെറുപ്പത്തില്‍ കവിതയുടെ ഭ്രാന്തില്‍ അലഞ്ഞനാള് മുതല്‍ ഭിക്ഷയെടുത്തു നടന്ന കാലം തൊട്ട് ഹോട്ടല്‍ ജോലിക്കാരനായ ജീവിതം തൊട്ടു പലതരം അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് ബാലചന്ദ്രന് എന്ന രൂക്ഷമായ കവിതയുണ്ടായത്. അത് അദ്ദേഹം തന്നെ തുറന്നുസമ്മതിച്ചിരിക്കുന്നു. ശ്രദ്ധേയമായ തന്റെ രചനകളുടെ കാലവും പശ്ചാത്തലവും കൂടി കവി വിശദീകരിച്ചത് പുതിയൊരു ഉള്ക്കാഴ്ചയാണു പകര്‍ന്നത്. കുറിപ്പിന് എഴുത്തുകാരന് നാലപ്പാടം പത്മനാഭനു നന്ദി.
ഗിരീഷ് കുമാര്‍ വി, പനമരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."