മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ ശുപാര്‍ശ
കോഴിക്കോട്: മലബാര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചതായി ചെയര്‍മാന്‍ ഒ.കെ വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1,357 ക്ഷേത്രങ്ങളിലെ ഏഴായിരത്തില്‍പ്പരം ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു നല്‍കും. ക്ഷേത്രങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഗ്രേഡ്, എ,ബി,സി.ഡി എന്നിങ്ങനെ വേര്‍തിരിക്കും. വാര്‍ഷിക വരുമാനം നാലുകോടിക്ക് മുകളില്‍ വരുന്നതാണ് സൂപ്പര്‍ ഗ്രേഡ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 750 രൂപയില്‍ നിന്ന് 8,500 രൂപയായി ഉയര്‍ത്തി. ബി,സി, ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 8,500 രൂപയായിരിക്കും. എ ഗ്രേഡിലുള്ളവയില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 11,620 രൂപയായിരിക്കും. ശമ്പള പരിഷ്‌കരണത്തിന് 2019 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. പ്രതിമാസ ശമ്പളത്തില്‍ ഏറ്റവും കുറഞ്ഞത് 2,500 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. സൂപ്പര്‍ ഗ്രേഡ് ഇനത്തില്‍ 29 ക്ഷേത്രങ്ങളും എ ഗ്രേഡില്‍ 38, ബി. ഗ്രേഡില്‍ 110, സി. ഗ്രേഡില്‍ 203, ഡി ഗ്രേഡില്‍ 977 എന്നിങ്ങനെയാണ് കണക്ക്.
മലബാര്‍ ദേവസ്വംബോര്‍ഡിന് ഓരോ വര്‍ഷവും ഗ്രാന്റിനത്തില്‍ 38 കോടിയോളം രൂപയാണ് ലഭിക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാകുന്നതോടെ 25 കോടിയുടെ അധിക ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. പാരമ്പര്യട്രസ്റ്റികളുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്നാണ് സൂചന.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. 1,200 ക്ഷേത്രങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഈ വര്‍ഷം എട്ടുകോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മലബാറിലെ ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു. നിപായും നോട്ടുനിരോധനവും വരുമാനം കുറയാന്‍ ഇടയാക്കിയതായി ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വംബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.പി മനോജ്കുമാര്‍, കെ. മുരളീധരന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."