യു.കെ വിമാനങ്ങള്‍ക്കുള്ള വിലക്ക് ജനുവരി ഏഴുവരെ നീട്ടി
ന്യൂഡല്‍ഹി: വകഭേദം വന്ന കൊവിഡ് അതിവേഗം പരക്കുന്ന സാഹചര്യത്തില്‍ യു.കെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയത് ജനുവരി ഏഴുവരെ നീട്ടി. നേരത്തെ ഈ മാസം 31വരെയായിരുന്നു വിലക്കുണ്ടായിരുന്നത്.
തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഈ മാസം 22 മുതലാണ് യു.കെ വിമാനങ്ങള്‍ക്കു സര്‍ക്കര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. യു.കെയില്‍നിന്നെത്തിയ 20 യാത്രക്കാര്‍ക്കു വകഭേദം വന്ന കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം യു.കെയ്ക്കു പുറമേ ഇന്ത്യ, ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്സ്, ആസ്ത്രേലിയ, ഇറ്റലി, സ്വീഡന്, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്, ലബനാന്, സിംഗപ്പൂര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."