HOME
DETAILS
MAL
ചൈനയില്‍ 3000 വര്‍ഷം പ്രായമുള്ള മുത്തശ്ശിമരം
backup
July 31 2016 | 20:07 PM
ബെയ്ജിങ്: 3000 വര്‍ഷം പ്രായമുള്ള മരം ചൈനയില്‍ കണ്ടെത്തി. ജിലിന്‍ പ്രവിശ്യയിലാണ് യൂ എന്ന മരം കണ്ടെത്തിയത്. ഹുവാങ്കോ കാടുകളിലാണ് 40 മീറ്ററിലേറെ ഉയരവും 1.68 മീറ്റര്‍ ചുറ്റളവുമുള്ള മരമുള്ളതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.
ഈ കാട്ടില്‍ 30 ലേറെ യൂ മരങ്ങളും ഈ ആഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മരങ്ങളുടെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ഈ മുത്തശ്ശിമരത്തിന് പേരിട്ടത്.
അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നായാണ് യൂ മരം നട്ടുവളര്‍ത്തിയിരുന്നതെന്ന് ചൈനക്കാര്‍ പറയുന്നു. വംശനാശത്തെ തുടര്‍ന്ന് ഇതിനെ സംരക്ഷിത മരമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."