HOME
DETAILS

സ്‌പോര്‍ട്‌സ് കൗണ്‍സിലും സായിയും ഒത്തുകളിക്കുന്നു; തുഴച്ചില്‍ താരങ്ങളുടെ ഭാവി തുലാസില്‍

  
backup
May 30 2017 | 02:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81

ആലപ്പുഴ: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന സംസ്ഥാന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ സെക്രട്ടറിയെയും പരിശീലകനെയും സംരക്ഷിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും സായിയും ഒത്തുകളിക്കുന്നു. നൂറുകണക്കിന് തുഴച്ചില്‍ താരങ്ങളുടെ ഭാവിയാണ് ഒത്തുകളിയില്‍ ഇരുളടയുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ദേവമാതാ വാട്ടര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ഓള്‍ ഇന്ത്യ ഓപണ്‍ കനോയിങ് ആന്‍ഡ് കയാക്കിങ് സ്പ്രിന്റ് ചാംപ്യന്‍ഷിപ്പിലേക്കുളള സെലക്ഷന്‍ ട്രയലില്‍ കൗണ്‍സിലിന്റെ കീഴില്‍ പരിശീലിക്കുന്ന താരങ്ങളോ സായിയുടെ താരങ്ങളോ പങ്കെടുത്തില്ല.
എന്നാല്‍ കേരളത്തിന്റെ വിവിധ ക്ലബുകളില്‍ നിന്നുളള എഴുപതോളം താരങ്ങള്‍ ട്രയലില്‍ പങ്കെടുത്ത് യോഗ്യത നേടി. തിരഞ്ഞെടുക്കപ്പെട്ടവര്‍ പഞ്ചാബിലെ ചണ്ഡീഗഢ് സുഖ്‌ന ലേക്കില്‍ ജൂണ്‍ 16 മുതല്‍ 18 വരെ നടക്കുന്ന മത്സരത്തില്‍ കേരളത്തിനായി പങ്കെടുക്കും.
അതേസമയം കൗണ്‍സിലും സായിയും കഴിഞ്ഞ രണ്ടു ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ താരങ്ങളെ ഇറക്കാതെ ഒളിച്ചുകളിക്കുകയാണ്. ഇതുവഴി അന്തര്‍ദേശീയ നിലവാരമുളള താരങ്ങള്‍ക്കാണ് അവസരം നഷ്ടപ്പെട്ടത്. ദേശീയ ഗെയിംസിലെ തുഴച്ചില്‍ മത്സരങ്ങളില്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന അസോസിയേഷനെ ദേശീയ ഫെഡറേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പിരിച്ചുവിട്ടിരുന്നു. പുതിയതായി തെരഞ്ഞെടുത്ത താത്കാലിക കമ്മിറ്റിയെ കൗണ്‍സില്‍ അംഗീകരിക്കാതെ വന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. എന്നാല്‍ താത്കാലിക കമ്മിറ്റിക്ക് മാത്രമെ ദേശീയ ഫെഡറേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ താരങ്ങളെ എത്തിക്കാനുളള ചുമതലയുളളു.
കഴിഞ്ഞ ഏപ്രിലില്‍ ഗ്വാളിയോറിലെ ബിന്ദില്‍ നടന്ന ദേശീയ സ്‌കൂള്‍ മത്സരങ്ങളില്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ താത്കാലിക കമ്മിറ്റിയെ മറികടന്ന് കൗണ്‍സില്‍ ശ്രമിച്ചെങ്കിലും ദേശീയ ഫെഡറേഷന്‍ അംഗീകരിച്ചില്ല. പ്രതിവര്‍ഷം കോടികള്‍ ചെലവിട്ടാണ് കൗണ്‍സിലും സായിയും കനോയിങിലും കയാക്കിങിലും താരങ്ങളെ പരിശീലിപ്പിക്കുന്നത്. ഈ താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വട്ടംചുറ്റുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago