ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ചര്‍ച്ചുകളില്‍ മുസ്ലിം നേതാക്കള്‍
പാരിസ്: ഫ്രാന്‍സിലെ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രഞ്ച് മുസ്ലിംകള് ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം ഫ്രഞ്ച് ക്രിസ്ത്യന്‍ പുരോഹിതന് ഫാ. ജാക്വിസ് ഹാമലിനെ ഐ.എസ് കഴുത്തറുത്ത് കൊന്നതിനു പിന്നാലെയാണ് ഇത്. ഫ്രഞ്ച് മുസ്ലിം കൗണ്‍സിലിന്റെ (സി.എഫ്.സി.എം) നേതൃത്വത്തിലായിരുന്നു പരിപാടി. കൊല്ലപ്പെട്ട പുരോഹിതന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ രാജ്യത്തെ മുസ്ലിംകള് പങ്കെടുക്കുന്നതായി ചര്‍ച്ച് സന്ദര്‍ശിക്കാനെത്തിയ സി.എഫ്.സി.എം മേധാവി അന്നൂര്‍ ഖബീബ പറഞ്ഞു.
മുസ്ലിം നേതാക്കളുടെ സന്ദര്‍ശനം ആശ്വാസമായതായി റോയേന് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലെബ്റന് പ്രതികരിച്ചു.
ക്രിസ്ത്യന്‍ പുരോഹിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്ലാമിന് പങ്കില്ലെന്നും ഐ.എസ് ഇസ്ലാമിക സംഘടനയല്ലെന്നും ഇമാമുമാരായ സമി സലീം, മുഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞു. ഇതാദ്യമായാണ് മുസ്ലിം സമുദായ നേതാക്കളും പ്രവര്‍ത്തകരും ക്രിസ്ത്യന്‍ പള്ളിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്ന് റോവറി മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് കറാബില പറഞ്ഞു. 350 ചര്ച്ചുകളിലായി 50 മുസ്ലിം നേതാക്കളാണ് കുര്‍ബാനകളില്‍ പങ്കെടുത്തത്. ഇറ്റലിയിലെ മുസ്ലിംകളും ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."