HOME
DETAILS
MAL
മൂന്ന് കവിതകള്‍
backup
October 06 2018 | 20:10 PM
1
പക്ഷികളുടെ രാജ്യം
ചിറകടികള്‍ കൊണ്ടുമാത്രം
തുന്നപ്പെട്ടതാണ്.
യോഗ്യതാപത്രങ്ങളുടെ
അധികഭാരമില്ലാത്ത രാജ്യം.
2
മഴ
മരങ്ങളില്‍ എന്ന പോലെ
ഓരോന്നും
ഓരോരുത്തരിലും
ഒരേ പോലെ
പെയ്തുനിറഞ്ഞിരുന്നുവെങ്കില്‍.
3
കലപിലക്കൂട്ടത്തിന്റെ
ചിലക്കലുകള്‍
കേട്ട്
പകലൊടുങ്ങുന്നു.
വിഷാദം
തൂവല്‍ പൊഴിച്ചിടുന്ന,
അറിയാവ്യഥകള്‍
നെഞ്ചില്‍
കൂടുകൂട്ടുന്ന
സന്ധ്യയും കഴിഞ്ഞ്...
നേര്‍ത്ത നിലാവില്‍
കുളിച്ചുനില്‍ക്കുന്ന
രാത്രിയില്‍,
ഒറ്റമരത്തിന്റെ കൊമ്പില്‍
എകാന്തമായൊരു
രാപക്ഷി
പാടിത്തുടങ്ങവേ,
എത്ര നിസംഗമായാണ്
ലോകം കതകടച്ച്
ഉറങ്ങിക്കളയുന്നത്...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."