അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത നിയമങ്ങള്‍ മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു: മന്ത്രി കടന്നപ്പള്ളി
ആയഞ്ചേരി: അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ വരികയാണ്. മാട്ടിറച്ചി നിരോധനം ഇതിന്റെ ഭാഗമാണ്.
ബാബരി മസ്ജിദിനെ തകര്‍ത്ത സംഭവം ജന മനസുകളില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോഴും അതുണ്ടാക്കിയ പ്രയാസങ്ങള്‍ നിലനില്‍ക്കുന്നു. ഗാന്ധി നിന്ദക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടുന്നത് ഇടതുപക്ഷമാണെന്നും കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയരാണെന്നും കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. ലതിക, ആര്‍. ശശി, കെ.കെ. നാരായണന്‍, ഇ.പി. ദാമോദരന്‍, കെ.കെ. ദിനേശന്‍, കണ്ടിയില്‍ വിജയന്‍, ചേമ്പറ്റ ഹമീദ്, കെ. സോമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."