മുന്നോക്ക സംവരണം മുസ്ലിംകള്ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരം: വി.ആര് ജോഷി
തിരുവനന്തപുരം: മുന്നോക്കത്തിലെ പിന്നോക്ക സംവരണം വഴി മുസ്ലിംകള്ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരമാണെന്ന് പിന്നോക്ക വിഭാഗ കോര്പറേഷന് മുന്‍ ഡയറക്ടര്‍ വി.ആര് ജോഷി. നിലവിലുള്ള സംവരണീയരുടെ ആനുകൂല്യത്തില്‍ കടുകുമണിയോളം നഷ്ടമുണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കലാണെന്നും സമുദായ സംവരണം വഴി ലഭിക്കുന്ന ഏഴ് ശതമാനം അവസരവും ജനറല്‍ മെറിറ്റിലെ 42 ശതമാനവും അടക്കം 49 ശതമാനം അവസരമാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലടക്കം ലഭിച്ചതെന്നും മുന്‍പ് 59 ശതമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന് (എസ്.കെ.എസ്.എസ്.എഫ്) തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് നടത്തുന്ന മുന്നേറ്റ യാത്രയുടെ ഭാഗമായി തിരുവന്തപുരം വള്ളക്കടവില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.
സംവരണം ഭരണഘടനാപരമായ അവകാശമണ്. ആ പദം കേള്‍ക്കുമ്പോഴേക്കും വൈഷമ്യം തേന്നേണ്ടതിലെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശം നടപ്പാക്കികിട്ടിയത് 35 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്. യഥാര്‍ഥത്തില്‍ സംവരണം സാമ്പത്തികോന്നമന പദ്ധതിയല്ല. പിന്നോക്ക വിദ്യാര്‍ഥികളുടെ മുന്‍തലമുറ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കാത്തവരാണ്. എന്നാല്‍ മുന്നോക്ക വിഭാഗമങ്ങനെയല്ല. ഇവര്‍ക്ക് സാമ്പത്തിക പരാധീനതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണം.
പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവകാശങ്ങള്‍ ഹനിക്കാനുള്ള ഹീനശ്രമങ്ങളാണ് ഭരണകൂടവും ഉദ്യോഗസ്ഥരും നടത്തുന്നത്. മുന്നോക്ക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പോലും പിന്നോക്ക സംവരണത്തെ അവരെ കൊണ്ട് തന്നെ വിമര്ശിപ്പിക്കാനുള്ള കുതന്ത്രം അടങ്ങുന്നതാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും സവര്‍ണ സംവരണം ഉപയോഗപ്പെടുത്തപ്പെടുന്നു. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ നടന്ന പ്രചരണങ്ങള്‍ അങ്ങേയറ്റം വര്‍ഗീയമായിരുന്നു. ക്രിസ്ത്യാനികളുടെ അവകാശങ്ങളെല്ലാം മുസ്ലിംകള് കൈയടക്കി വെച്ചിരിക്കുകയാണെന്നും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുന്നോക്ക സംവരണം നഷ്ടമാകുമെന്നുമെക്കെ പ്രചരിപ്പിക്കപ്പെട്ടു. സാമൂഹിക നീതി അട്ടിമറിക്കുന്ന ഈ ഘട്ടത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ അവകാശ സംരക്ഷണത്തിന് നാം രംഗത്തിറങ്ങണമെന്ന് ജാഥാ നായകനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സമസ്ത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സഈദ് മൗലവി വിഴിഞ്ഞം, ബീമാപള്ളി റഷീദ്, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന് ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഒ.പി.എം അശ്റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, സി.ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, നിസാം കണ്ടത്തില്‍, ത്വാഹ നെടുമങ്ങാട്, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, മുഹമ്മദ് റാസി ബാഖവി കല്ലൂര്‍, ശാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, ശാജഹാന്‍ ദാരിമി, സിദ്ദീഖ് ഫൈസി അല്‍ അസ്ഹരി, അബൂ സ്വാലിഹ് ഫൈസി, നിസാമുദ്ദീന്‍ മുസ്ലിയാര്, എച്ച്.എ.റഹ്മാന്, ശാനവാസ് മാസ്റ്റര്‍, നവാസ് മന്നാനി പനവൂര്‍, ശരീഫ് നിസാമി, അന്‍വര്‍ഷാ വാഫി, അഹമ്മദ് ഉഖൈല്‍ കൊല്ലം, നസീര്‍ ഖാന് ഫൈസി, ശമീര്‍ മാസ്റ്റര്‍ പെരിങ്ങമല, നജീബ് റഹ്മാനി വിഴിഞ്ഞം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."