HOME
DETAILS
MAL
കുറുമ്പൊയിലില്‍ നന്നങ്ങാടികള്‍ കണ്ടെത്തി
backup
May 30 2017 | 02:05 AM
പൂനൂര്‍: കുറുമ്പൊയില്‍ ദേശസേവ എ.യു.പി.സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുളള മതിലില്‍ നന്നങ്ങാടിയുടെ ഭാഗം കണ്ടെത്തി .സ്‌കൂളിലെ ഗ്രൗണ്ടിന്റെ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മണ്ണെടുത്തപ്പോള്‍ രൂപപ്പെട്ട മതിലാണിത്.
കിനാലൂര്‍ കാറ്റാടി ഭാഗത്ത് സമാനമായ ഒട്ടേറെ പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ട് തവണ ഖനം നടത്തിയിരുന്നു.
അയ്യായിരത്തോളം വര്‍ഷം മുന്‍പ് ഈ മേഖലയില്‍ ജനവാസമുള്ളതായി ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു. പണ്ട് ഈ ഭാഗത്ത്കൂടി വലിയ നദി ഒഴുകിയിരുന്നെന്നും അതിന്റെ കരകളില്‍ ജനവാസ കേന്ദ്രം ഉണ്ടായിരുന്നെന്നും കരുതുന്നു നന്നങ്ങാടികള്‍ കാണാന്‍ ധാരാളം ആളുകള്‍ വന്നെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."