HOME
DETAILS
MAL
പത്തനംതിട്ടയില്‍ രണ്ടിടത്ത് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
backup
December 31 2020 | 03:12 AM
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ, ബി.ജെ.പി പിന്തുണയില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് പ്രതിനിധികള്‍ രാജിവച്ചു. എസ്.ഡി.പി.ഐ പിന്തുണയില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ച കോട്ടാങ്ങല്‍, ബി.ജെ.പിയുടെ പിന്തുണ ലഭിച്ച റാന്നി എന്നീ പഞ്ചായത്തുകളിലാണ് സത്യപ്രതിജ്ഞ ചെയ്ത പ്രസിഡന്റുമാര്‍ രാജിവച്ചത്. അധികാരത്തിലെത്താന്‍ വര്‍ഗീയ ശക്തികളുടെ പിന്തുണ ആവശ്യമില്ലെന്ന പ്രഖ്യാപിത നയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സി.പി.എം വിശദീകരിച്ചു. കോട്ടാങ്ങലില്‍ എല്‍.ഡി.എഫ് 5, എന്‍.ഡി.എ- 5, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. എന്‍.ഡി.എയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എസ്.ഡി.പി.ഐ ഇടതു സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബിനു ജോസഫിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിനു രാജിവച്ചു.
റാന്നിയില്‍ ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ശോഭ ചാര്‍ളിയാണ് രാജിവച്ചത്. ആകെയുള്ള 13 എണ്ണത്തില്‍ അഞ്ചു വീതം സീറ്റുകള്‍ നേടി എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ബി.ജെ.പി രണ്ടും സ്വതന്ത്രനായി മത്സരിച്ച ഇടത് വിമതനും ബാക്കി സീറ്റില്‍ വിജയിച്ചു. സ്വതന്ത്രനായ കെ.ആര്‍ പ്രകാശ് കുഴിക്കാലയുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രകാശിനെ പ്രസിഡന്റാക്കാനും ധാരണയായിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ അവസാന നിമിഷം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ ശോഭ ചാര്‍ളി വിജയിച്ചു. തുടര്‍ന്ന് ഫലം വന്നതിനു പിന്നാലെ ഇടതു നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ശോഭയും രാജിവച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ സിന്ധു സഞ്ജയന്‍ അധികാരമേറ്റതോടെ അനിശ്ചിതത്വം ഒഴിവായി.സിന്ധുവിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ആക്ടിങ് പ്രസിഡന്റായി ചുമതല നിര്‍വഹിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."