HOME
DETAILS
MAL
വിദ്യാര്‍ഥികളെ തേടി പഠന കിറ്റുകളുമായി ഇത്തവണയും കുറ്റ്യാടി എം.എല്‍.എ
backup
May 30 2017 | 02:05 AM
ആയഞ്ചേരി : കുറ്റ്യാടി മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കോളനികളിലെ വിദ്യാര്‍ഥികളെ തേടി മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെയുടെ പഠന കിറ്റുകള്‍ ഇത്തവണയും എത്തും.
കഴിഞ്ഞ തവണയും മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ബാഗും പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
മണ്ഡലത്തിലെ 83 കോളനികളിലെ 1,200 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ കിറ്റുകള്‍ നല്‍കുന്നത്. ആയിരം രൂപ വില വരുന്നതാണ് ഓരോ കിറ്റും. ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പദ്ധതിയുടെ സ്പോണ്സര്.
രാവിലെ 10 മണിക്ക് മണിയൂര്‍ എടത്തുംകര മൂഴിക്കല്‍ ഐ.എച്ച്.ഡി.പി കോളനിയില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."