HOME
DETAILS
MAL
രേഷ്മ ഇനി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
backup
December 31 2020 | 03:12 AM
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന വിശേഷണത്തോടെ കന്നിയങ്കത്തിനിറങ്ങിയ ഇരുപത്തൊന്നുകാരി രേഷ്മ മറിയം റോയ് ഇനി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഊട്ടുപാറയില്നിന്ന് ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടിയ രേഷ്മ മരിയം റോയ് ഇന്നലെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതാണ് രേഷ്മയുടെ വരവ്. 450 വോട്ടാണ് രേഷ്മയ്ക്ക് ലഭിച്ചത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി സുജാത മോഹന്‍ ലഭിച്ചത് 380 വോട്ടുകളും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസത്തിനു തൊട്ടുമുന്‍പ് നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് രേഷ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."