അനാരോഗ്യ ചുറ്റുപാടില്‍ താമസിക്കുന്ന തൊഴിലാളികളെ ഒഴിപ്പിച്ചു
നാദാപുരം: അനാരോഗ്യ ചുറ്റുപാടില്‍ താമസിക്കുന്ന തൊഴിലാളികളെ പഞ്ചായത്ത് ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. നാദാപുരം ബസ് സ്റ്റാന്റിനു പിന്‍വശത്ത് സ്വകാര്യ വ്യക്തി വാടകക്ക് നല്‍കിയ കുടുസ് മുറിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ ദുരിത ജീവിതം.
ഷീറ്റു കൊണ്ട് മറച്ച രണ്ടു മുറികള്‍ മാത്രമുള്ള ഇവിടെ നാല്‍പതു ആളുകളാണ് താമസിച്ചിരുന്നത്. ഇത്രയും ആളുകള്‍ക്ക് രണ്ടു ടോയ്‌ലറ്റുകളും. വാടകയിനത്തില്‍ ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത് 1500 രൂപയാണ്.
മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്ത ഇവിടെ നിന്നും പുറത്തേക്കിടുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം പരന്നതോടെ പരിസരവാസികള്‍ പരാതി നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നു ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളുടെ ദയനീയ സ്ഥിതി കണ്ടെത്തിയത്.
പുറമെ നിന്നുള്ള അറവു മാലിന്യങ്ങളും കെട്ടിടത്തിനോട് ചേര്‍ന്നു നിര്‍മിച്ച കുഴിയിലാണ് തള്ളുന്നത്. താമസക്കാരെ ഒഴിപ്പിക്കാന്‍ ഉടമക്ക് നല്‍കിയ സമയ കാലാവധി തീര്‍ന്നതോടെയാണ് ഇന്നലെ എല്ലാവരെയും ഒഴിപ്പിച്ചത്.
മാരക രോഗങ്ങള്‍ ക്കിടയാക്കും വിധം കുത്തി നിറച്ച് താമസിപ്പിച്ച കെട്ടിടത്തിന് ആളുകളെ താമസിപ്പിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല.
പരിസരത്തുള്ള കുഴികളെല്ലാം കൊതുകും പുഴുക്കളും നിറഞ്ഞ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."