HOME
DETAILS
MAL
യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരേ പടയൊരുക്കം
backup
December 31 2020 | 03:12 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ചുവടുപിടിച്ച് യു.ഡി.എഫ് കണ്‍വീനര്‍ക്കെതിരേ കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം . വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിന്റെ വിഷയത്തില്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തിലായിരുന്നു എം.എം ഹസന്റെ പ്രതികരണങ്ങളെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവര്‍ എ.ഐ.സി.സി നേതൃത്വത്തിനു കത്തു നല്‍കി.
ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ദേശീയ നേതൃത്വം പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാധ്യമശ്രദ്ധ ലഭിക്കുംവിധം വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതും അവരുടെ പിന്തുണ സ്വീകരിച്ചെന്ന പ്രസ്താവനയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഇവര്‍ പറയുന്നു.
പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് പലപ്പോഴും ഹസന്‍ നിലപാടുകള്‍ പരസ്യപ്പെടുത്തിയതെന്നും ആരോപണമുണ്ട്. കേരളത്തിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ നേരില്‍ക്കണ്ടും ചിലര്‍ പരാതി പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."