കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ ധര്‍ണ നാളെ
തിരുവനന്തപുരം: റാഫേല്‍ ഇടപാടില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടും അടിക്കടിയുള്ള പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരേയും നാളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തും.രാവിലെ 11.30ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കും. കെ.പി.സി.സി എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, എം.ഐ ഷാനവാസ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ. മുരളീധരന്‍, കെ.പി.സി.സി. മുന്‍ അധ്യക്ഷന്മാരായ വി.എം സുധീരന്‍, എം.എം ഹസന്‍, തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
റാഫേല്‍ ഇടപാടിലെ കോടികണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 15ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."