HOME
DETAILS
MAL
അറവു നിരോധനം കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയെന്ന്
backup
May 30 2017 | 02:05 AM
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അറവു നിരോധന ഉത്തരവ് കോര്‍പറേറ്റ് കമ്പനികളെ സഹായിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്്ലം ചെറുവാടി പറഞ്ഞു. കശാപ്പു നിരോധനത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പാളയത്ത് നടത്തിയ പ്രതിഷേധ കന്നുകാലിച്ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണ, വിശ്വാസ, ആചാര സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യുന്ന ഫാസിസ്റ്റ് നടപടിയാണിത്. ഒരു മതന്യൂനപക്ഷത്തിന്റെ ഭക്ഷണവിഷയമാക്കി അറവു നിരോധനത്തെ കാണുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി.കെ മാധവന്, പി.സി മുഹമ്മദ് കുട്ടി, എ.പി വേലായുധന്, എം.എ ഖയ്യൂം, മുസ്തഫ പാലാഴി, ജയപ്രകാശന്‍ എരവട്ടൂര്‍, എഫ്.എം അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."