പ്രളയ രക്ഷാപ്രവര്‍ത്തനം: 113 കോടി വേണമെന്ന് വ്യോമസേന
തിരുവനന്തപുരം: കേരളത്തില്‍ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി വേണമെന്ന് വ്യോമസേന.
എന്നാല്‍, പ്രളയം കാരണം നാമാവശേഷമായ കേരളത്തിന് ഇത്രയും തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. ഈ സമയത്ത് കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനാണ് 113,69,34,899 രൂപ വ്യോമസേന സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 2017ല്‍ വന്ന ഓഖി ചുഴലിക്കാറ്റും 2018ലെ പ്രളയവും അതിജീവിച്ച കേരളത്തിന് ഇത്രയും തുക നല്‍കാന്‍ പ്രയാസമാണെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണത്തിന് 31,000 കോടി രൂപയാണ് കേരളത്തിന് വേണ്ടത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഇതുവരെ കേരളത്തിന് ലഭിച്ചത് 2904.85 കോടി രൂപയാണ്. ഈ തുച്ഛമായ തുക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും തികയില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."