യുവതിയുടെ സ്വര്‍ണമാല മോഷണം പോയ സംഭവം മകന്റെ കൂട്ടുകാരനും ജ്വല്ലറി ഉടമയും അറസ്റ്റില്‍
ഫറോക്ക്: വീട്ടമ്മയുടെ അഞ്ചര പവന്‍ സ്വര്‍ണമാല മോഷണം പോയ സംഭവത്തില്‍ രണ്ടു പേരെ ഫറോക്ക് പൊലിസ് പിടികൂടി. ഫറോക്ക് പെരുമുഖം ശ്രീലകം വീട്ടില്‍ സുരേഷിന്റെ ഭാര്യ സുനിതയുടെ അഞ്ചര പവന്‍ മാലയാണ് മോഷണം പോയിരുന്നത്. സംഭവത്തില്‍ സുനിതയുടെ മകന്റെ കൂട്ടുകാരന്‍ വലിയപറമ്പ് സഫയില്‍ ഷഹദ് (30), കോഴിക്കോട്ടെ ദിയ ഗോള്‍ഡ് ഉടമ ചെലവൂര്‍ കീക്കിലോട്ട് മുഹമ്മദ് ഷാഹിദ് (35) എന്നിവരെ ഫറോക്ക് എസ്.ഐ രമേശ് കുമാര്‍ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: സുനിതയുടെ മകന്റെ ഉറ്റസുഹൃത്തായ ഷഹദ് ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ശനിയാഴ്ച പതിവുപോലെ മൊബൈല്‍ ഫോണ്‍ നന്നാക്കാനായി ഷഹദ് വീട്ടിലെത്തി. തുടര്‍ന്ന് ബെഡ് റൂമില്‍ കയറി തലയിണക്കടിയില്‍ സൂക്ഷിച്ച അഞ്ചരപവന്‍ സ്വര്‍ണമാലയുമായി കടക്കുകയായിരുന്നു. സ്വര്‍ണമാല പിന്നീട് കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിക്കു സമീപത്തെ ദിയ ഗോള്‍ഡില്‍ വില്‍പ്പന നടത്തി.
ഇതിനു ശേഷം പതിവുപോലെ ഷഹദ് സുനിതയുടെ വീട്ടിലെത്തി. മോഷണവിവരം പൊലിസില്‍ അറിയിക്കാന്‍ സുനിതയോടും മകനോടുമൊപ്പം ഫറോക്ക് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐ രമേശ് കുമാറും സംഘവും മോഷണം നടന്ന വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. സംഭവദിവസം ഷഹദല്ലാതെ മറ്റാരും വീട്ടില്‍ വന്നിട്ടില്ലെന്ന് മനസിലാക്കിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതിയും ജ്വല്ലറി ഉടമയും ഒത്തുകളിച്ചെന്ന് മനസിലാക്കിയതോടെ മുഹമ്മദ് ഷാഹിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."