തിരക്ക്: 10 മുതല്‍ സ്‌പെഷല്‍ ട്രെയിന്‍
തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പൂര്‍-എറണാകുളം ജങ്ഷന്‍, എറണാകുളം-ചെന്നൈ സെന്‍ട്രല്‍, കൊല്ലം-തമ്പാരം റൂട്ടുകളില്‍ പ്രത്യേക സര്‍വിസുമായി റെയില്‍വേ. യശ്വന്ത്പൂര്‍-എറണാകുളം ജങ്ഷന്‍(06547) പ്രതിവാര തത്ക്കാല്‍ പ്രത്യേക ട്രെയിന്‍ ഈ മാസം 10 മുതല്‍ നവംബര്‍ 13വരെ എല്ലാ ചൊവ്വാഴ്ചയും രാത്രി 10.45ന് യശ്വന്ത്പുരില്‍നിന്ന് തിരിച്ച് അടുത്തദിവസം ഉച്ചക്ക് 12ന് എറണാകുളത്തെത്തും.
എറണാകുളം-യശ്വന്ത്പൂര്‍ ട്രെയിന്‍(06548) ഈ മാസം 17 മുതല്‍ നവംബര്‍ 14വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് മൂന്നിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 4.30ന് യശ്വന്ത്പൂരില്‍ എത്തും. ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പട്ടൂര്‍, ബങ്കാര്‍പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. എറണാകുളം ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍(82632) സുവിധ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 28, നവംബര്‍ 11 തിയതികളില്‍ വൈകിട്ട് എഴിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, ആര്‍ക്കോണം, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. തമ്പാരം-കൊല്ലം സുവിധ സ്‌പെഷല്‍ ട്രെയിന്‍(82609) ഈ മാസം 17, 19, നവംബര്‍ രണ്ട് തിയതികളില്‍ വൈകിട്ട് 5.15ന് തമ്പാരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20ന് കൊല്ലത്ത് എത്തും. കൊല്ലം-തമ്പാരം സുവിധ സ്‌പെഷ്യല്‍ ട്രെില്‍(82618) ഈ മാസം 20, നവംബര്‍ ആറ്, എട്ട് തിയതികളില്‍ രാവിലെ 11.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.30ന് തമ്പാരത്ത് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."