HOME
DETAILS
MAL
ശബരിമല: കോടതി വിധി യുദ്ധം ചെയ്ത് നടപ്പാക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്ന് കോടിയേരി
backup
October 06 2018 | 20:10 PM
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി യുദ്ധം ചെയ്തു നടപ്പാക്കണമെന്നല്ല സി.പി.എം ഉദ്ദേശിക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലിം പള്ളികളിലെന്നല്ല, എവിടെയും സ്ത്രീകള്‍ക്കു വിലക്ക് പാടില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
ഏതു കാര്യത്തിലും സ്ത്രീകള്‍ക്കു വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പില്‍വരുത്തണം. അതിന്റെ പ്രായോഗികമായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുന്നത് സമവായത്തിനു വേണ്ടിയല്ലെന്നും കോടതിവിധി നടപ്പാക്കാനാണെന്നും കോടിയേരി പറഞ്ഞു. അതേസമയം, രണ്ടാം വിമോചനസമരത്തിനു വേണ്ടിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും നീക്കം നടത്തുന്നതെന്ന് ആരോപിച്ച കോടിയേരി, ഈ നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചുതന്നെ നേരിടുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."