HOME
DETAILS
MAL
പാവറട്ടിയില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
backup
December 31 2020 | 03:12 AM
പാവറട്ടി (തൃശൂര്‍): പാവറട്ടി പഞ്ചായത്തില്‍ സി.പി.എമ്മിന് അട്ടിമറി വിജയം.
പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹമുണ്ടായിരുന്ന ഇവിടെ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച യു.ഡി.എഫ് സ്വതന്ത്ര സിന്ധു അനില്‍കുമാര്‍ പ്രസിഡന്റായി.
കോണ്‍ഗ്രസിലെ വിമല സേതുമാധവനെയാണ് നാലിനെതിരേ ആറു വോട്ടുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചത്. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോര് മൂലമാണ് യു.ഡി.എഫ് സ്ഥിരമായി ഭരണം നടത്തിയിരുന്ന പഞ്ചായത്ത് നഷ്ടപ്പെട്ടത്.
പ്രാദേശിക നേതൃത്വം സിന്ധു അനില്‍കുമാറിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.സി.സി വിമല സേതുമാധവനെ സ്വാനാര്ഥിയാക്കി വിപ്പ് നല്‍കുകയായിരുന്നു.
ഇതു തിരിച്ചറഞ്ഞ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചു. യു.ഡി.എഫ് വിമതയും സിന്ധുവിനു വോട്ട് ചെയ്തു. എന്നാല്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിന്ധു വോട്ട് അസാധുവാക്കി. എല്‍.ഡി.എഫ് പിന്തുണയില്‍ യു.ഡി.എഫ് വിമത എം.എം റജീനയാണ് വൈസ് പ്രസിഡന്റ്.
കേരളാ കോണ്‍ഗ്രസിന്റെ ഒരംഗവും രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളും ഒരു ബി.ജെ.പി അംഗവും വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."