HOME
DETAILS
MAL
നറുക്ക് ഭാഗ്യം യു.ഡി.എഫിന്
backup
December 31 2020 | 03:12 AM
തിരുവനന്തപുരം: നഗരസഭകള്‍ക്കു പിന്നാലെ ത്രിതലപഞ്ചായത്തിലും നറുക്കെടുപ്പില്‍ യു.ഡി.എഫ് അനുകൂല ട്രെന്‍ഡ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയതിനെ തുടര്‍ന്ന് നറുക്കെടുപ്പ് വേണ്ടിവന്ന മിക്കയിടങ്ങളിലും യു.ഡി.എഫ് അധികാരത്തിലെത്തി.
എക്കാലത്തും യു.ഡി.എഫിനൊപ്പം നിന്ന വയനാട് ജില്ലാ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ഭരണം യു.ഡി.എഫിനൊപ്പമായി. വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ലഭിച്ചു. മലപ്പുറത്ത് നറുക്കെടുത്ത പത്തില്‍ ആറിടത്തും ഭാഗ്യം തുണച്ചത് യു.ഡി.എഫിനെയായിരുന്നു. നാലിടത്ത് എല്‍.ഡി.എഫിന് ഭരണം ലഭിച്ചു. കൊല്ലത്ത് നാലിടത്താണ് യു.ഡി.എഫിനെ നറുക്കിലെ ഭാഗ്യം തുണച്ചത്. ആലപ്പുഴയില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് നറുക്ക് വീണു. കണ്ണൂരില്‍ ഇരിക്കൂര്‍ ബ്ലോക്കിലും കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലും യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. ആറളത്ത് നറുക്കില്‍ എല്‍.ഡി.എഫിനാണ് ഭരണം. തിരുവനന്തപുരത്ത് വെള്ളനാട് ബ്ലോക്കിലും അതിയന്നൂരിലും യു.ഡി.എഫ് നറുക്കിലൂടെ അധികാരത്തിലെത്തി. എന്നാല്‍ തിരുവനന്തപുരത്ത് എല്‍.ഡി.എഫിനെയാണ് ഭാഗ്യം തുണച്ചത്. കാസര്‍കോട് മൂളിയാറിലും പൈവളിഗെയിലും എല്‍.ഡി.എഫിന് ലഭിച്ചു. എന്നാല്‍ ബദിയടുക്കയില്‍ യു.ഡി.എഫിന് നറുക്ക് വീണു. കോഴിക്കോട്ട് നറുക്കെടുപ്പിലൂടെ ഉണ്ണികുളം പഞ്ചായത്ത് യു.ഡി.എഫിന് കിട്ടിയപ്പോള്‍ കായക്കൊടി എല്‍.ഡി.എഫിന് കിട്ടി. പാലക്കാട് നറുക്കിട്ട മൂന്നു പഞ്ചായത്തുകള്‍ യു.ഡി.എഫിനും രണ്ടിടത്ത് എല്‍.ഡി.എഫിനും ഭരണം കിട്ടി. നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന കാവശ്ശേരിയില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് വിജയിച്ചു. നെന്മാറ, കുഴല്‍മന്ദം, മങ്കര പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. കപ്പൂര്‍, കൊപ്പം പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിനെ ഭാഗ്യം തുണച്ചത്. ഇടുക്കിയില്‍ നറുക്കിട്ട മൂന്നില്‍ രണ്ടിടത്ത് എല്‍.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനും ഭരണം കിട്ടി. ഭരണം കിട്ടിയ ചിന്നക്കനാലില്‍ 25 വര്‍ഷത്തിനു ശേഷമാണ് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."