സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രക്ഷോഭമെന്ന് യു.ഡി.എഫ്
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരു ഭരണാധികാരികളും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര സംഘര്‍ഷത്തില്‍ പൊറുതിമുട്ടി ഇന്ത്യവിട്ട പൗരന്മാരുടെ എണ്ണം അഞ്ചു ലക്ഷത്തോളം എത്തിയെന്നത് രാജ്യത്തിന് നാണക്കേടാണ്. ജനങ്ങളുടെ ഭക്ഷണ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കേരളത്തില്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. കൂട്ടുത്തരവാദിത്തമില്ലായ്മ കൊണ്ടും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കലഹം കൊണ്ടും സര്‍ക്കാര്‍ നാണം കെട്ടിരിക്കയാണ്. കോടതി നിയമിച്ച ഡി.ജി.പിയാണ് ഇപ്പോള്‍ പൊലിസിനെ ഭരിക്കുന്നത്. യു.ഡി .എഫ് സര്‍ക്കാര്‍ ഏകദേശം പൂര്‍ത്തീകരിച്ച ജനക്ഷേമ പരിപാടികളുടെ ഉദ്ഘാടനമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. കെ. ശങ്കരന്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.സി അബു, മനയത്ത് ചന്ദ്രന്, എന്‍.സി അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."