HOME
DETAILS

കേന്ദ്രത്തിന്റെ പിടിവാശി ചര്‍ച്ചപരാജയം

  
backup
December 31 2020 | 03:12 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b6
 
 
 
ന്യൂഡല്‍ഹി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയെന്ന പ്രധാന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതിരുന്നതോടെ, കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനു സമരക്കാരുമായി നടത്തിയ ആറാമതു ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത മാസം നാലിനു വീണ്ടും ചര്‍ച്ച നടത്തുമെന്നു കേന്ദ്രം വ്യക്തമാക്കി.
ഇത്തവണ കൂടുതല്‍ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും ആകെ നാല് അജന്‍ഡകളില്‍ രണ്ടെണ്ണത്തില്‍ ധാരണയായതായും ഇന്നലെ ചര്‍ച്ചയ്ക്കു ശേഷം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. 
വൈദ്യുതി ബില്‍ പിന്‍വലിക്കുക, വയലുകളില്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനുള്ള പിഴ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്. എന്നാല്‍, മൂന്നു കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കുക, താങ്ങുവില സംവിധാനത്തിനു നിയമപരിരക്ഷ നല്‍കുക എന്നീ മറ്റു രണ്ട് അജന്‍ഡകളില്‍ ധാരണയായില്ല. താങ്ങുവില സംവിധാനം ഇല്ലാതാക്കില്ലെന്ന് എഴുതിനല്‍കാമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ലെന്നു നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
തീരുമാനമാകാത്ത രണ്ട് അജന്‍ഡകളില്‍ ജനുവരി നാലിനു ചര്‍ച്ച നടത്തും. മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കര്‍ഷകര്‍ യോഗത്തില്‍ ഉന്നയിച്ചതായി തോമര്‍ പറഞ്ഞു.
 ധാരണയായ രണ്ടു വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടന്നതെന്നും മറ്റു രണ്ടു വിഷയങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കര്‍ഷക സംഘടനാ നേതാവ് കല്‍വന്ദ് സിങ് സന്ധു പറഞ്ഞു. രണ്ടു പ്രധാന വിഷയങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്തും പറഞ്ഞു. 
സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് തുടര്‍ ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ നിര്‍ദേശം വച്ചെങ്കിലും തങ്ങള്‍ അതു തള്ളിയെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ പഞ്ചാബ് പ്രസിഡന്റ് ബല്‍ക്കരണ്‍ സിങ് പറഞ്ഞു. തങ്ങള്‍ ഒരു സമിതിയും രൂപീകരിക്കാന്‍ തയാറല്ലെന്നും ലക്ഷ്യം കാണുംവരെ സമരം തുടരുമെന്നും സര്‍ക്കാരിനെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
 ഡല്‍ഹിയിലെ കടുത്ത ശൈത്യം പരിഗണിച്ച് സമരക്കാരിലെ പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ തിരിച്ചയക്കണമെന്ന് ഇന്നലെ മന്ത്രി തോമര്‍ വീണ്ടും സമരക്കാരോട് ആവശ്യപ്പെട്ടു. 
എന്നാല്‍, സമരക്കാര്‍ അതും തള്ളി. തോമറിന് പുറമേ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സോംപ്രകാശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
 
 
പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
 
തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ ഇടപെടുക, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുന്നതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ, ഘടകകക്ഷി നേതാക്കള്‍ മാത്രമാകും സംസാരിക്കുക.
ഒരു മണിക്കൂര്‍ നേരത്തേയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും എല്ലാ നേതാക്കളും സംസാരിച്ച് തീരുന്നതുവരെ സമ്മേളനം തുടരും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണി, പി.ജെ ജോസഫ് പക്ഷങ്ങള്‍ ഇടത്, വലത് മുന്നണികളിലേക്കായി മാറിയതിനു ശേഷമുള്ള ആദ്യ സമ്മേളനമാണ് ഇന്ന്. നിയമസഭയില്‍ ഇരു വിഭാഗങ്ങളും ഒറ്റ കക്ഷിയായി തുടരുകയാണ്. അതനുസരിച്ച് കക്ഷിനേതാവ് പി.ജെ ജോസഫാണ്. ധനകാര്യ ബില്‍ പാസാക്കാനായി ഓഗസ്റ്റ് 24ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് ജോസ് വിഭാഗം അംഗങ്ങളായ റോഷി അഗസ്റ്റിനും പ്രൊഫ. എന്‍. ജയരാജും വിട്ടുനിന്നിരുന്നു. ഇരു വിഭാഗങ്ങളും പരസ്പരം വിപ്പും നല്‍കി. വിപ്പ് ലംഘനത്തിന് അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഇരുവിഭാഗവും സ്പീക്കറെ സമീപിച്ചിരിക്കുകയാണ്.
ഇന്നു കര്‍ഷക പ്രശ്‌നത്തില്‍ സംസാരിക്കുക ജോസഫ് തന്നെയാകാം. 
എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാക്കപ്പെടുമോയെന്ന ചോദ്യവുമുയരുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago