മര്‍കസിന് മുന്നിലെ സമരം: വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് സര്‍വകക്ഷി യോഗം
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. നാന്നൂറിലധികം വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന രീതിയില്‍ മര്‍കസില്‍ നടന്ന വ്യാജ കോഴ്‌സുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമരത്തിന്റെ പേരില്‍ പൊലിസ് നടത്തിയ അതിക്രമത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പൊലിസ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെടുകയും ചെയ്തു. സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, പൊലിസ് കമ്മിഷണര്‍ എന്നിവരേ നേരില്‍കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, വികസനകാര്യ ചെയര്‍പേഴ്‌സന്‍ ലീനാ വാസുദേവ്, ക്ഷേമകാര്യ ചെയര്‍മാന്‍ കെ.പി കോയ, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സന്‍ ഷമീന വെള്ളക്കാട്ട്, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. മൂസ മൗലവി, ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ജനതാദള്‍ യു. നേതാവ് പി. ശിവദാസന്‍, കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍, ഇ.പി അന്‍വര്‍ സാദത്ത്, റഷീദ്, ഭക്തോത്തമന്‍, ശ്രീകുമാര്‍, ശേഖര്‍, അരിയില്‍ അലവി, പടാളിയില്‍ മുഹമ്മദ് പ്രസംഗിച്ചു. യോഗത്തില്‍ നിന്ന് സി.പി.എം വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."