'പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നില്ല, ഭേദഗതി വേണം; ആരെയാണ് ഭയക്കുന്നത്'- ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പാസാക്കുന്ന പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാത്തതിനെതിരെ കോണ്‍ഗ്രസ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും പ്രമേയാവതരണത്തിനു ശേഷം സംസാരിച്ച കോണ്‍ഗ്രസ് എം.എല്‍.എ കെ.സി ജോസഫ് ചോദിച്ചു. പ്രമേയം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കര്‍ഷക സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതേക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കേണ്ടതല്ലേ. ആരെയാണ് ഭയക്കുന്നത്. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി 35 ദിവസം കഴിഞ്ഞിട്ടും അവരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിക്കാത്ത ഈ പ്രമേയം അപൂര്‍ണമാണ്'- ജോസഫ ചൂണ്ടിക്കാട്ടി.
ഈ പ്രമേയത്തിന് പകരം ഇവിടെ നിയമം കൊണ്ടുവരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് കൃഷിമന്ത്രി പറഞ്ഞു. പക്ഷെ ആ സമിതിയെവിടെയെന്നും അദ്ദേഹം ചോദിച്ചു. ഓര്‍ഡിനന്‍സിലൂടെ ഒറ്റ ദിവസം കൊണ്ട് മാധ്യമ മാരണ നിയമം പാസാക്കിയ നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിയമം പാസായി നൂറ് ദിവസം പിന്നിട്ടിട്ടും നിയമം ഉണ്ടാക്കാനായില്ലെന്നത് ലജ്ജാകരമാണെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."