ജാര്‍ഖണ്ഡില്‍ ബി.ജെ.പി മന്ത്രിയുടെ നടപടി വിവാദത്തില്‍
ജയ് ശ്രീറാം വിളിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്കുമേല്‍ സമ്മര്‍ദം
റാഞ്ചി: ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയ്ക്കുമേലും സമ്മര്‍ദ്ദം. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.എല്‍.എ ഇര്‍ഫാന്‍ അന്‍സാരിക്കുമേല്‍ ജയ് ശ്രീറാം വിളിക്കണമെന്ന് സമ്മദര്‍ദം ചെലുത്തിയത് ബി.ജെ.പി നേതാവും സംസ്ഥാന നഗരവികസന മന്ത്രിയുമായ സി.പി സിങാണ്. സംഭവം വന്‍വിവാദത്തിനാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വച്ചാണ് മന്ത്രി, എം.എല്‍.എയോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഒരിക്കലെങ്കിലും ഇര്‍ഫാന്‍ ജയ് ശ്രീറാം വിളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എം.എല്‍.എയുടെ കൈപിടിച്ചുയര്‍ത്തിയാണ് മന്ത്രി സി.പി സിങ് ഈ ആവശ്യം ഉന്നയിച്ചത്. താങ്കളുടെ മുന്‍ഗാമികള്‍ രാമന്റെ ആളുകളായിരുന്നു, ബാബറിന്റെ ആളുകളല്ലായിരുന്നുവെന്ന് ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആവശ്യം നിരസിച്ച എം.എല്‍.എ മന്ത്രിക്കെതിരേ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്.
ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ താങ്കള്‍ക്ക് അധികാരമില്ലെന്ന് എം.എല്‍.എ തിരിച്ചടിച്ചു. രാജ്യത്തിന് ഇന്ന് ആവശ്യം ഇത്തരം കാര്യങ്ങളല്ല. മറിച്ച് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, വൈദ്യുതി ഇല്ലാത്തിടത്ത് വൈദ്യുതി എത്തിക്കുക, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ആവശ്യം.
അതിന് പകരം രാഷ്ട്രീയത്തില്‍ മതത്തെ ഉപയോഗപ്പെടുത്തലല്ലെന്നും എം.എല്‍.എ ഇര്‍ഫാന്‍ അന്‍സാരി മന്ത്രിയെ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ബുനാഴ്ച തുടങ്ങിയ ജാര്‍ഖണ്ഡ് നിയമസഭയിലും ബി.ജെ.പി ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളിച്ചത് പ്രതിപക്ഷവുമായി ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."