പ്രമേയം പരിഹാസ്യം; രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ബി.ജെ.പിയില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഒ.രാജഗോപാലിന്റെ നിലപാടിനെ കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച് പ്രതികരിക്കാമെന്നും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടില്ല, കെ.സുരേന്ദ്രന്‍ ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
എങ്ങനെയാണ് നിയമം ജനങ്ങളെ ബാധിക്കുകയെന്ന് സമരക്കാര്‍ പോലും പറയുന്നില്ല. ഇടതുപക്ഷത്തിന്റെ എല്ലാ കാലത്തുമുള്ള നിലപാട് ആദ്യം എതിര്‍ക്കുക പിന്നെ അതിന് പിറകെ പോവുക എന്നതാണ്. ഇതും അങ്ങനെയുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."