റോഡ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് ചത്തീസ്ഗഢില്‍ നക്സലുകള്‍ ബസ് കത്തിച്ചു
ജോരിഗോണ്: റോഡ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് ചത്തീസ്ഗഢില്‍ നക്സല്‍ പ്രവര്‍ത്തകര്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീയിട്ടു. ബസിലെ യാത്രക്കാരെയെല്ലാം നിര്‍ബന്ധിപ്പിച്ച് പുറത്തിറക്കിയതിന് ശേഷമാണ് ബസ് കത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ചത്തീസ്ഗഢിലെ ദനോറയില് നിന്ന് ഓര്‍ച്ചയിലേക്ക് പോകുകയായിരുന്നു ബസ്. പൊലിസ് സ്റ്റേഷന് നാലു കിലോമീറ്റര്‍ അകലെയാണ് സംഭവം. ജോരിഗോണ് ജില്ലയിലെ റോഡ് നിര്മാണത്തിനെതിരായാണ് നക്സലുകളുടെ പ്രതിഷേധം.
മേഖലയില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെയും ജില്ലാ പൊലിസിന്റെയും കനത്ത സുരക്ഷാ വലയത്തില്‍ റോഡ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയായിരുന്നു. 66 കിലോമീറ്റര്‍ പാതയുടെ 45 കി.മി നിര്‍മാണം പൂര്‍ത്തിയായിരുന്നു.
നേരത്തെ റോഡ് പ്രവൃത്തിക്കുപയോഗിച്ചിരുന്ന ട്രാക്ടറും മറ്റു യന്ത്ര സാമഗ്രികളും മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. നേരത്തെയും 50 സായുധരായ മാവോയിസ്റ്റുകള്‍ റോഡ് നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുകയും കരാറുകാരനോട് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."