HOME
DETAILS
MAL
തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോ എന്ന് നോക്കാം- മുഖ്യമന്ത്രി
backup
October 07 2018 | 07:10 AM
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി. ചര്‍ച്ചക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ സമവായ ചര്‍ച്ചയില്‍ നിന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പന്തളം രാജപ്രതിനിധി ശശികുമാര വര്‍മയും തന്ത്രി കുടുംബാംഗം കണ്ഠരര് മോഹനരരുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം.
സെപ്തംബര്‍ 28നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."