ബി.ജെ.പിയുടെ പരാജയം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്ഗഡിലും ബി.ജെ.പിക്കു ഭരണം നഷ്ടപ്പെടുമെന്ന് അഭിപ്രായസര്‍വെ. മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എ.ബി.പി ന്യൂസ്‌സിവോട്ടര്‍ സര്‍വേ അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലെ 200 സീറ്റില്‍ 142 എണ്ണം കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പറയുന്നു. 2013ല്‍ 163 സീറ്റുനേടി അധികാരത്തിലെത്തിയ ബി.ജെ.പി 56 സീറ്റുകളിലേക്ക് ഒതുങ്ങും. ബാക്കി രണ്ടുസീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു.
ഡിസംബര്‍ ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരായ ജനവിരുദ്ധ വികാരമാണ് കോണ്‍ഗ്രസ്സിന്റെ അനുകൂലഘടകമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ കോണ്‍ഗ്രസ്സിന്റെ സച്ചിന്‍ പൈലറ്റാണെന്നാണ് കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെട്ടത്.
മധ്യപ്രദേശില്‍ ആകെയുള്ള 230 ല്‍ 122 സീറ്റുകളും നേടി കോണ്‍ഗ്രസ് തനിച്ച് ഭരിക്കുമെന്നും സര്‍വേ പ്രവചിച്ചു. ബി.ജെ.പിക്ക് അവിടെ 108 സീറ്റുകളും ലഭിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസ് 58 സീറ്റുകളിലും മറ്റുള്ളവര്‍ 7 സീറ്റുകളിലുമാണ് ഇവിടെ ജയിച്ചത്. നവംബര്‍ 28 നാണ് മധ്യപ്രദേശിലെ വോട്ടെടുപ്പ്. ചത്തിസ്ഗഡിലെ 90ല്‍ 47 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയെന്നും സര്‍വേ അഭിപ്രായപ്പെട്ടു.
ബി.ജെ.പിക്ക് 41 സീറ്റുകളും ലഭിക്കും. മറ്റുള്ളവര്‍ക്ക് രണ്ടുസീറ്റും. 2013ല്‍ ഇവിടെ ബി.ജെ.പി 49 സീറ്റുകളിലും കോണ്‍ഗ്രസ് 39 ഇടത്തും ജയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 12ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. 20ന് രണ്ടാം ഘട്ടവും.
തൊഴിലില്ലായ്മ, കുടിവെള്ളപ്രശ്‌നം, റോഡ് വികസനം, കാര്‍ഷികം തുടങ്ങിയ ജനകീയ വിഷയങ്ങളാണ് ഈ മൂന്നിടത്തും തെരഞ്ഞെടുപ്പ് വിധിയെ നിര്‍ണയിക്കുകയെന്നും സര്‍വെ പറയുന്നു. എ.ബി.പി ന്യൂസിന് വേണ്ടി സി വോട്ടറാണ് സര്‍വെ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായി വിലയിരുത്തപ്പെടുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ അഭിപ്രായസര്‍വേ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യശത്രുവായ ബി.ജെ.പിയാണ് ഈ മൂന്നുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."