കാക്കണം കരളിനെ
ഡോ. പ്രഭാകരന്‍ പി.ബി
ഗ്യാസ്‌ട്രോഎന്‍ട്രോളജി
മേയ്ത്ര ഹോസ്പിറ്റല്‍
കോഴിക്കോട്
ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന് നീര്‍വീക്കം ഉണ്ടാകുന്ന അവസ്ഥയെയാണ് ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. ഇതില്‍ തന്നെ വൈറസ് ബാധമൂലം കരളിന് നീര്‍വീക്കമുണ്ടാകുന്നതിന് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നു. വൈറല്‍ ഹെപ്പറ്റൈറ്റിസാണ് സാധാരണയായി കൂടുതല്‍ കണ്ടുവരുന്നത്.
പ്രധാനമായും അഞ്ചുതരം വൈറസുകളുണ്ട്. ഇവ എ, ബി, സി, ഡി, ഇ എന്നീ പേരുകളിലാണറിയപ്പെടുന്നത്. ഇതില്‍ തന്നെ അപകടകാരികളായ വൈറസുകളാണ് ബിയും സിയും. ലോകമെമ്പാടും 325 ദശലക്ഷം ആളുകളെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിക്കുന്നു. പ്രതിവര്‍ഷം 1.4 ദശലക്ഷം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന പ്രമേയം 'ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യുന്നതിനായി പണം സമാഹരിക്കുക' എന്നതാണ്. സാമ്പത്തിക വരുമാനം കുറവുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം 6 ബില്ല്യണ്‍ ഡോളര്‍ അധിക ഫണ്ട് ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കുന്നതിന് ആവശ്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു.
വൈറസിനെ കൂടാതെ ബാക്ടീരിയ, ചില മരുന്നുകള്‍, മദ്യം ഇവയെല്ലാം കരളില്‍ നീര്‍വീക്കത്തിന് കാരണമാകുന്നുണ്ട്. കരള്‍ വീക്കം, ചെറിയ പനി, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് എയും ഇയും സാധാരണ മഴക്കാലത്താണ് കൂടുതലായും കാണപ്പെടുന്നത്. ഇത് പകരുന്നത് കുടിവെള്ളത്തിലൂടെയാണ്. വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നീ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും പിന്നീട് കണ്ണിനും മൂത്രത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് അക്യൂട്ട് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്.
ബ്ലഡ് ടെസ്റ്റിലൂടെ രോഗത്തിന്റെ കാഠിന്യത്തെയും രോഗകാരിയായ വൈറസിനെയും കണ്ടുപിടിക്കാവുന്നതാണ്. ഭൂരിഭാഗം ആളുകളിലും നാലു മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാകും. ഹെപ്പറ്റൈറ്റിസ് ഇ ഒരു ചെറിയ ശതമാനം ആളുകളില്‍ പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ അസുഖം സങ്കീര്‍ണമാക്കുന്നു. ഹെപ്പറ്റൈറ്റിസ് എയും ബിയും ഇയും ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ രോഗ പ്രതിരോധ ശക്തി കൈവരുന്നതിനാല്‍ വീണ്ടും ഈ അസുഖം വരാന്‍ സാധ്യത കുറവുമാണ്. പണ്ടു കുട്ടികളില്‍ മാത്രമാണ് ഇത് കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു.
മാരകമായ വൈറസായ ബി നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച ആളുകള്‍ തികച്ചും ആരോഗ്യവാന്മാരും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരുമാണ്. ഇവര്‍ ഹെപ്പറ്റൈറ്റിസ് ബി കാരിയര്‍ എന്നറിയപ്പെടുന്നു.
മറ്റുള്ളവര്‍ക്ക് ഇവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. സാധാരണ എച്ച്ബിഎസ്ജി എന്ന ബ്ലഡ് ടെസ്റ്റ്, മെഡിക്കല്‍ ചെക്കപ്പ്, ഓപ്പറേഷന് മുമ്പുള്ള ബ്ലഡ് ടെസ്റ്റ്, ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ടെസ്റ്റ് എന്നിവയിലൂടെയാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്. വൈറസ് ബിയും സിയും സാധാരണയായി രക്തദാനം, ലൈംഗികവേഴ്ച, സ്വവര്‍ഗരതി, പച്ച കുത്തല്‍, മയക്കുമരുന്ന് കുത്തിവയ്പ് എന്നിവയിലൂടെയാണ് പകരുന്നത്. അണുബാധയുണ്ടായാല്‍ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവര്‍ കാന്‍സര്‍ എന്നീ രോഗങ്ങളുണ്ടാവാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വന്നു കഴിഞ്ഞാല്‍ ഭൂരിഭാഗം പേരും ഒന്നരമാസം കൊണ്ട് സുഖം പ്രാപിക്കുന്നു. ആറു മാസത്തിനുള്ളില്‍ 90 ശതമാനം ആളുകളിലും വൈറസ് ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമാവുന്നു.
എന്നാല്‍ 10 ശതമാനം ആളുകളില്‍ വൈറസ് ശരീരത്തില്‍ തന്നെ നിലനില്‍ക്കുകയും പിന്നീട് ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് ലിവര്‍ കാന്‍സര്‍ എന്നീ ഗുരുതരമായ കരള്‍ രോഗങ്ങളായി പരിണമിക്കുകയും ചെയ്യാം. വികസിത രാജ്യങ്ങളില്‍ ബിയും സിയുമാണ് ലിവര്‍ കാന്‍സറിന്റെ മുഖ്യ കാരണം. ഈ രണ്ടു വൈറസിനുമെതിരേ ഫലപ്രദമായ ചികിത്സാ രീതികള്‍ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എയും ബിയ്ക്കുമെതിരേ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.
കാരപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."