HOME
DETAILS
MAL
ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; 75 ഏക്കര്‍ ഭൂമിയുടെ രേഖ കൈമാറി
backup
May 30 2017 | 05:05 AM
കല്‍പ്പറ്റ: ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി മാനന്തവാടി താലൂക്കിലെ പേര്യ വില്ലേജില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത 75 ഏക്കര്‍ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രേഖകള്‍ എ.ഡി.എം കെ.എം രാജു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് കൈമാറി. മന്ത്രി ഈ രേഖ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് വിവേക് കുമാറിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സബ് കലക്ടര്‍ വി.ആര് പ്രേംകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."