HOME
DETAILS

വയോജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ ജില്ലാ പഞ്ചായത്തിന്റെ പുനര്‍ജനി - പദ്ധതി മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു

  
backup
May 30 2017 | 05:05 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-2


കല്‍പ്പറ്റ: സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്ന വയോജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച പുനര്‍ജ്ജനി മാതൃകാ പദ്ധതിയാണെന്ന് മന്ത്രി കെ.കെ ശൈലജ.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ വൃദ്ധസദനങ്ങളുടെ നടത്തിപ്പ് കര്‍ശനമായി പരിശോധിക്കുമെന്നും എല്ലാ വൃദ്ധ സദനങ്ങളും പുതുക്കിപ്പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പലയിടങ്ങളിലും വൃദ്ധര്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വൃദ്ധ സദനങ്ങളുടെ നടത്തിപ്പും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നത്.
നടത്തിപ്പിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. പ്രായമായവര്‍ക്കായി സംസ്ഥാനത്ത് 70 പകല്‍ വീടുകള്‍ ആരംഭിക്കും. എല്ലാ നഗരസഭകളിലും വയോമിത്രം പദ്ധതി ആരംഭിക്കാനും ആയുര്‍വേദവുമായി ബന്ധപ്പെട്ട് വയോ അമൃതം പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും.
വയോജന സൗഹൃദ കേന്ദ്രങ്ങളില്‍ സഹായത്തിനായി ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഒരുക്കാനും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ ഉമൈബാ മൊയ്തീന്‍ കുട്ടി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ അധ്യക്ഷന്‍ സി.കെ സഹദേവന്‍, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ടി.എസ്.ദിലീപ് കുമാര്‍, ലതാശശി, പ്രീതാ രാമന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അനിലാ തോമസ്, പി.കെ.അനില്‍കുമാര്‍, എ.ദേവകി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഡാര്‍ലി ഇ.പോള്‍ , മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിവിധ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 874 വയോജനങ്ങളുടെ സൗഹൃദ കൂട്ടായ്മകള്‍ രൂപവല്‍കരിച്ചിട്ടുണ്ട്.
ഈ വര്‍ഷം പദ്ധതിക്കായി 90 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും ചികിത്സക്കും മറ്റുമുള്ള അവസരം ഈ കൂട്ടായ്മ വഴി ഒരുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago