കര്‍ഷകസമിതി നഴ്സറികളിലെ തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു
പുല്‍പ്പള്ളി: വേനല്‍മഴ ലഭിച്ചതോടെ കര്‍ഷകര്‍ തൈകള്‍ നടാന്‍ ആരംഭിച്ചതോടെ ജില്ലയില്‍ നഴ്സറികള്‍ സജീവമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജില്ലയിലെ നഴ്സറികളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന തൈകള്‍ക്കാണ് ഏറെ ആവശ്യക്കാര്‍.
വരള്‍ച്ചയും കൃഷിനാശവും കാരണം പുല്‍പ്പള്ളി മേഖലയിലെ കൃഷികള്‍ പൂര്‍ണമായും നശിച്ചതോടെ പുനര്‍കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ വീണ്ടും തയാറായതോടെ കൂടതൈകള്‍ക്ക് ആവശ്യക്കാര്‍ ഏറി. കുടക്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്ന തൈകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് നാടന്‍ നഴ്സറികളില്‍ തൈകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചത്. ഇതിന് പുറമെ അയല്‍ക്കൂട്ടങ്ങള്‍, സ്വാശ്രയസംഘങ്ങള്‍, കര്‍ഷക സമിതികള്‍ എന്നിവയുടെ നേതൃത്വത്തിലും ചെറുനഴ്സറികള് ആരംഭിച്ച് ഗുണമേ•യുള്ള കൂടതൈകള്‍ ഉത്പാദിപ്പിച്ചതോടെ സ്വകാര്യ നഴ്സറികളില്‍ തൈകള്‍ക്ക് ആവശ്യക്കാര്‍ കുറയാന്‍ കാരണമായി.
കുരുമുളക്, കാപ്പി തൈകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. മുന്‍ വര്‍ഷങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന തൈകള്‍ ദുരിഭാഗവും നശിച്ചതും കര്‍ഷകര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇതിന് പരിഹാരമായാണ് പ്രദേശങ്ങളില്‍ നഴ്സറികള്‍ വര്‍ധിക്കാന്‍ കാരണം. ഗുണമേന്മയുള്ള തൈകള്‍ക്ക് വില കൂടുതലാണെങ്കിലും വാങ്ങാന്‍ ആവശ്യക്കാര്‍ കൂടുതലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."