HOME
DETAILS

സഊദിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റു ചെയ്തത് 1500 പേരെ, അഴിമതി വിരുദ്ധ നടപടിയില്‍ ഖജനാവിലെത്തിയത് 3500 കോടി ഡോളര്‍

  
backup
October 07 2018 | 14:10 PM

2574155744

 

റിയാദ്: സഊദിയില്‍ പുതിയ നികുതികളൊന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സാമ്പത്തികമായി രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എന്നാല്‍ 2030 വരെ പുതിയ നികുതികളൊന്നും ഏര്‍പെടുത്തുകയില്ലെന്നും അദേഹം വ്യക്തമാക്കി.

അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിവിധ വിഷയങ്ങളില്‍ കിരീടാവകാശി പ്രതികരിച്ചത്. സമഗ്ര വികസനവും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് വിഷന്‍ 2030 പദ്ധതിയെന്നും നിലവില്‍ ദേശീയ പരിവര്‍ത്തന പദ്ധതി 2020 നാണ് ഊന്നല്‍ നല്‍കുന്നതെന്നും ഭാവിയില്‍ 2025 പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അറാംകൊയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ 2020 അവസാനത്തിലോടെയോ 2021 ആദ്യത്തിലോ വില്‍പന നടത്തുമെന്നും അദേഹം പറഞ്ഞു. പതിനായിരം കോടി ഡോളറിന്റെ ഐ.പി.ഒ ആകുമിത്.

രാജ്യത്ത് നിന്ന് മൂലധനം പുറത്തേക്കൊഴുകുന്നതില്‍ ആശങ്കയില്ല. 2030 വരെ എണ്ണക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടേയിരിക്കും. എണ്ണയാവശ്യത്തില്‍ പ്രതിവര്‍ഷം ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി കാറുകള്‍ക്ക് പ്രചാരം ലഭിക്കുന്നത് എണ്ണ വ്യവസായത്തെ ബാധിക്കില്ലെന്നും ഇത് സഊദി അറേബ്യക്ക് ഭീഷണിയല്ലെന്നും അദേഹം പറഞ്ഞു.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഖജനാവിലേക്ക് ഇത്തി വരെ തിരിച്ചെത്തിയത് 3500 കോടി ഡോളര്‍ ആണ്. ഇനിയും എത്താന്‍ ബാക്കിയുണ്ട്. ഇത് രണ്ടു വര്‍ഷത്തിനകം തിരിച്ചെടുക്കും. 40 ശതമാനം പണവും 60 ശതമാനം ആസ്തികളുമായാണ് ഇത് പൊതു ഖജനാവിലേക്ക് എത്തിച്ചേര്‍ന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തവരില്‍ എട്ടു പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി കേസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കും.

അടുത്ത വര്‍ഷം മുതല്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറഞ്ഞു തുടങ്ങും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ശ്രമിച്ചതിനു 1500 പേരെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റുകളെന്ന പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് തെളിയിക്കുന്ന വീഡിയോ പുറത്ത് വിടും. ഡ്രൈവിങ് അനുവദിക്കുന്നതിന് മുന്നോടിയായാണ് വനിതകളില്‍ ചിലര്‍ അറസ്റ്റിലായത്. ഇതിനു വേണ്ടി പോരാടിയത് മൂലമാണെന്നത് തെറ്റായ ധാരണയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനമായി വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്യേഗസ്ഥരുമായി ഇവര്‍ സംസാരിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. അതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ട്. അത് പുറത്തു വിടുമെന്നും കിരീടാവകാശി പറഞ്ഞു.

ബുധനാഴ്ചയാണ് റിയാദില്‍ വെച്ചു ബ്ലൂം ബെര്‍ഗ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖം നല്‍കിയത്.
അമേരിക്കക്കുള്ള മറുപടിയടക്കം വിവിധ വിഷയങ്ങളില്‍ വ്യക്തമായ നിലപാടാണ് അദ്ദേഹം വിശദീകരിച്ചത്. അമേരിക്കന്‍ സഹായമില്ലെങ്കില്‍ രണ്ടാഴ്ച പോലും സഊദിക്ക് നിലനില്‍പ്പില്ലെന്ന ട്രംപിന്റെ പ്രസ്താവനയോട് കുറിക്ക് കൊള്ളുന്ന രീതിയിലുള്ള മറുപടിയാണ് നല്‍ക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago