HOME
DETAILS
MAL
മന്ത്രിസഭാ വാര്‍ഷികം: വൃക്ഷത്തൈ വിതരണം ചെയ്തു
backup
May 30 2017 | 05:05 AM
കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വനംവകുപ്പിന്റെ സാമൂഹിക വനവല്കരണ വിഭാഗവുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്ക് നല്കുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പുമന്ത്രി എം.എം മണി നിര്‍വഹിച്ചു.
ആദ്യ തൈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരിക്ക് മന്ത്രി കൈമാറി. 18 ഇനങ്ങളില്‍പ്പെട്ട ആയിരത്തിലേറെ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ, ഒ.ആര് കേളു എം.എല്‍.എ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, എ.ഡി.എം കെ.എം രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുള്‍ ഖാദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."