സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇറക്കി വിട്ടു, വി.എസിന്റ സഹോദര ഭാര്യക്കു ലീഗിന്റെ കൈത്താങ്ങ്
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ സഹോദര ഭാര്യക്കു പ്രളയ ദുരിതാശ്വാസം ലഭിക്കാതെ വന്നപ്പോള്‍ സഹായവുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍. വി.എസിന്റെ സഹോദരന്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി അഞ്ചു തവണയാണ് ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്.
എന്നിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഇവര്‍ക്കു ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപക്കു സമാനമായി പതിനായിരം രൂപ ആലപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി നല്‍കിയത്.
പ്രളയത്തില്‍ സരോജിനിയുടെ വീടിനകത്ത് വെള്ളം കയറിയിരുന്നു. പറവൂര്‍ അശോക ഭവനിലാണ് സരോജനിയും രണ്ട് മക്കളും താമസിക്കുന്നത്. 80 വയസുള്ള സരോജനി യൂത്ത്‌ലീഗ് നേതാക്കളുടെ സഹായം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ദുരിതാശ്വസ തുകക്ക് വേണ്ടി പറവൂര്‍ വില്ലേജ് ഓഫിസും കാനറ ബാങ്ക് ശാഖയിലും പത തവണ വന്നിട്ടും ഫലമുണ്ടായില്ല.
യൂത്ത് ലീഗിന്റെ സഹായ വാര്‍ത്തകള്‍ ലീഗ് അനുകൂല ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തു കുട്ടികള്‍ കോപ്പിയടിച്ചു വിജയിക്കുന്നു എന്നു പറഞ്ഞ വി.എസിന്റെ കുടുംബത്തെ സഹായിക്കാന്‍ ഒടുവില്‍ ലീഗ് തന്നെ വരേണ്ടിവന്നു എന്നാണ് ലീഗ് അനുകൂലികളുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."