HOME
DETAILS

യമനിലെ ഏദൻ വിമാത്താവള സ്‌ഫോടനം; മരണം 26 ആയി ഉയർന്നു

  
backup
December 31 2020 | 16:12 PM

death-toll-of-yemens-aden-airport-blast-rises-to-26

     സൻആ: യമനിലെ ഏദൻ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നതായി മെഡിക്കൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്ത്രാഷ്‍ട്ര മാധ്യമമായ എഎഫ്‌പി വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ അന്താരാഷ്‌ട്ര റെഡ്‌ക്രോസ് സംഘത്തിൽ ഉൾപ്പെട്ട ഒരംഗവും ഉൾപ്പെടും. തങ്ങളുടെ രണ്ട് പ്രവർത്തകരെ കുറിച്ച് വിവരമില്ലെന്നും മൂന്ന് പേർക്ക് പരിക്കേറ്റതായും യമനിലെ അന്താരാഷ്‌ട്ര റെഡ്ക്രസന്റ് കമ്മിറ്റി ട്വിറ്ററിൽ അറിയിച്ചു. സ്‌ഫോടനത്തൽ 26 പേർ കൊല്ലപ്പെട്ടതായതും 50 ലധികം ആളുകൾക്ക് പരിക്കേറ്റതായും മെഡിക്കൽ സംഘം പറഞ്ഞു.

    ഇന്നലെയാണ് യമനിലെ ഏദൻ വിമാനത്താവളത്തിൽ അത്യുഗ്ര സ്‌ഫോടനം നടന്നത്. യമനിലെ വിഘടന വാദികളും ഔദ്യോഗിക സർക്കാരും തമ്മിൽ റിയാദിൽ ഏർപ്പെട്ട റിയാദ് കരാറിന്റെ ഭാഗമായി സംയുക്ത സർക്കാർ രൂപീകരിച്ച് സംഘം റിയാദിൽ നിന്ന് ഏദൻ വിമാനത്താവളത്തിൽ ഇറങ്ങിയ തൊട്ടുടനെയാണ് സ്‌ഫോടനം നടന്നത്. സംയുക്ത സർക്കാർ സംഘത്തെ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി മഈൻ അബ്ദുൽമാലിക്, യമനിലെ സഊദി അംബാസിഡർ മുഹമ്മദ് സെയ്ദ് അൽ ജാബർ, പുതിയ മന്ത്രിസഭാംഗങ്ങൾ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവരെ സുരക്ഷിതമായി നഗരത്തിലെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് മാറ്റുകയായിരുന്നു.

     സംഭവത്തിൽ ലോക രാജ്യങ്ങൾ ശക്തിയായി അപലപിച്ചു. ചർച്ചകൾക്ക് ശേഷം രമ്യമായി പ്രശ്‌നം പരിഹരിക്കുകയും സംയുക്ത സർക്കാർ നിലവിൽ വരികയും ചെയ്തതിനു പിന്നാലെ നടന്ന സ്‌ഫോടനത്തിനു പിന്നിലെ പ്രധാന ലക്ഷ്യം റിയാദ് കരാർ തകർക്കലാണെന്നും സമാധാനം ആഗ്രഹിക്കാത്തവരാണെന്നും ലോക നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെ നീങ്ങാനാണ് പുതിയ പുതിയ ഐക്യ സർക്കാർ എന്നും ഏദൻ വിമാനത്താവള ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നും യമൻ ആരോപിച്ചു. അതിനിടെ പുതിയ ഐക്യ സർക്കാർ ഇന്ന് ക്യാബിനറ്റ് യോഗം ചേർന്നിട്ടുണ്ട്. വിഘടന വാദികളും സർക്കാരും തമ്മിൽ രമ്യതയിലെത്തിയതോടെ ഇറാൻ അനുകൂല ഹൂതികളാണ് ഇനി യമനിലെ പ്രധാന വെല്ലുവിളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago