HOME
DETAILS

മരുഭൂമിയെ മരുപ്പച്ചയാക്കാന്‍ സഊദി; 2.3 മില്ല്യന്‍ മരങ്ങള്‍ നടും

  
backup
October 07 2018 | 17:10 PM

18744165-2


റിയാദ്: സഊദിയില്‍ വ്യാപകമായി മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ നടപടികളുമായി അധികൃതര്‍. രാജ്യത്താകമാനം വിവിധ തരത്തിലുള്ള മരങ്ങള്‍ നട്ടു പിടിപ്പിച്ച് വനവല്‍ക്കരണം നടപ്പാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം 2.3 മില്ല്യന്‍ വൃക്ഷതൈകള്‍ നടാന്‍ പദ്ധതികള്‍ തയ്യാറാക്കി.

പരിസ്ഥിതി ജലവകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സീസണായ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച വനവല്‍ക്കരണ പദ്ധതി അടുത്ത വര്‍ഷം ഏപ്രില്‍ വരെ നീണ്ടു നില്‍ക്കും. വിവിധ ഗവണ്‍മെന്റ്് ഏജന്‍സികളുടെ സഹകരണത്തോടെയാണ് രാജ വ്യാപക വനവല്‍ക്കരണം നടപ്പാക്കുന്നത്.
ഡിസംബര്‍ 15 നകം എട്ട് മേഖലകളിലായി 1.3 മില്ല്യന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഉസാമ ഫഖീഹ പറഞ്ഞു. മദീനയില്‍ 50,000, തബൂക്കില്‍ 35000, റിയാദില്‍ 10,000 ഖസീമില്‍ 20,000, ഉത്തര അതിര്‍ത്തിയില്‍ 15,000, ബിഷയില്‍ 140,000 ജീസാനില്‍ 170,000 അല്‍ അഹ്‌സയില്‍ 150,000 മരങ്ങള്‍ വീതമാണ് വെച്ചു പിടിപ്പിക്കുക. കൂടാതെ, അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിനും ഏപ്രില്‍ പതിനഞ്ചിനുമിടയിലെ ഒന്നര മാസക്കാലയളവില്‍ 6200000 മരങ്ങളാണ് റിയാദ് മേഖലയില്‍ നട്ടു പിടിപ്പിക്കുക. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റില്‍ 90,000 മരങ്ങളും ശഖറ പ്രവിശ്യയില്‍ 80,000 മരങ്ങളും അഫീഫ് ഡിസ്ട്രിക്ട്ല്‍ 2000000 മരങ്ങളും സലീല്‍ ഗവര്‍ണറേറ്റില്‍ 2500000 വീതവും മരങ്ങള്‍ നടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago