ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി
ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പി.വി. മുഹമ്മദ് അഷ്‌റഫ് പ്രസിഡന്റ്, നൗഫൽ ബാബു കാഞ്ഞിരാല ജനറൽ സെക്രട്ടറി, മുഹമ്മദ് അമീൻ ചെമ്മല ട്രഷററും, ആയി പുതിയ കമ്മറ്റി നിലവിൽ വന്നു. സുൽഫീക്കർ കെ. ഒതായി, കെ.സി.അർഷാദ്, വി.പി. നൗഷാദ് എന്നിവർ കമ്മറ്റി രക്ഷാധികാരികളാണ്. മറ്റു ഭാരവാഹികളായി പി.സി. ഗഫൂർ, ഹബീബ് കാഞ്ഞിരാല,(വൈസ് പ്രഡിഡന്റ്മാർ) കെ.പി. സുനീർ, വി.ടി. അഷ്‌റഫ് (സെക്രട്ടറിമാർ) കെ സി ഫൈസൽ ബാബു, പി.പി. ഇബ്രാഹിം ഷാഫി, ടി. ശബീബ് ബാബു, എം.പി.ഹർഷിദ്, പി.വി. അഷ്‌ഫാഖ് അഷ്‌റഫ്, എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്.
സഫയർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു, കെ പി സുനീർ റിപോർട്ട് അവതരിപ്പിച്ചു. പി വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി വി അഷ്ഫാഖ്, ജംഷീർ പനനിലത്ത് എന്നിവർ ഓഡിറ്റിംഗ് നടത്തിയ സാമ്പത്തിക റിപ്പോർട്ട് ഹബീബ് കാഞ്ഞിരാല അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് ജുനൈസ് കാഞ്ഞിരാല, യൂ പി ജുനൈസ് ബാവ , മുസഫറലി, എന്നിവർ നേത്രത്വം നൽകി. മുഹമ്മദ് അമീൻ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."