യു.പിയിലെ ഗ്രാമത്തില്‍ ബി.ജെ.പിക്കാര്‍ക്ക് പ്രവേശന വിലക്കുമായി കര്‍ഷകര്‍
ലഖ്നൗ: ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ചിനുനേരെയുണ്ടായ പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഗ്രാമത്തിലേക്ക് ബി.ജെ.പി നേതാക്കള്‍ പ്രവേശിക്കുന്നതിന് കര്‍ഷകര്‍ വിലക്കേര്‍പ്പെടുത്തി. യു.പിയിലെ അമ്റോഹ ജില്ലയിലെ റസൂല്‍പൂര്‍ മാഫി ഗ്രാമവാസികളാണ് കര്‍ഷകരെ പൊലിസ് ആക്രമിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമത്തില്‍ കര്‍ഷകര്‍ ബോര്‍ഡുകളും വച്ചിട്ടുണ്ട്. 'കര്‍ഷകരുടെ ഐക്യം നിലനില്ക്കട്ടെ, ഗ്രാമത്തിലേക്ക് ബി.ജെ.പി നേതാക്കളോ പ്രവര്‍ത്തകരോ പ്രവേശിക്കരുത്, പ്രവേശിക്കുകയാണെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും' ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനോടുള്ള പ്രതിഫലനമാണ് ഈ ബോര്‍ഡെന്ന് ശിവസേനാ നേതാവ് വിജയ് മോഹന്‍ ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."